രാജ്യത്ത് കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുന്നത് 22 ജില്ലകളിൽ, ഏഴെണ്ണം കേരളത്തിൽ

ചൊവ്വ, 27 ജൂലൈ 2021 (17:53 IST)
രാജ്യത്ത് കൊവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലെന്ന് കേന്ദ്രസർക്കാർ. . ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകൾ കൂടുന്നത് ആശങ്ക നൽകുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
 
കൊവിഡ് കേസുകൾ ഉയരുന്ന സാചചര്യത്തിൽ വിഷയം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിവരികയാണെന്നും വ്യാപനം കൂടിയ ജില്ലകളിൽ ഒരു കാരണവശാലും ഇളവുകൾ അനുവദിക്കരുതെന്നും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമാണെന്നതും ലവ് അഗർവാൾ ചൂണ്ടികാട്ടി.
 
രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളത്. അതേസമയം രാജ്യത്ത് പൊതുവിൽ വാക്‌സിൻ ദൗർലഭ്യമുള്ളതായി ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമൈന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍