പൊതു ഇടങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി അമേരിക്ക: രോഗികളില്‍ 80ശതമാനം പേര്‍ക്കും ഡല്‍റ്റ വകഭേദം

ശ്രീനു എസ്

ബുധന്‍, 28 ജൂലൈ 2021 (09:43 IST)
രോഗികളില്‍ 80ശതമാനം പേര്‍ക്കും ഡല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ പൊതു ഇടങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. നാഴ്‌സറിമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. രോഗത്തെ പിടിച്ചുകെട്ടാന്‍ എല്ലാവരും സഹകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപേക്ഷിച്ചു.
 
അതേസമയം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും അമേരിക്ക മുന്നിലെത്തിയിട്ടുണ്ട്. 50000ലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.53 കോടി കഴിഞ്ഞു. ഇതുവരെ 6.27 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മാത്രം മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍