കേരളത്തില്‍ പുതിയ തരംഗമെന്ന് സൂചന; ഒരാളില്‍ നിന്ന് കോവിഡ് പടരുന്നത് 1.2 പേരിലേക്ക്

ബുധന്‍, 28 ജൂലൈ 2021 (08:20 IST)
കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍. കേരളത്തില്‍ കോവിഡിന്റെ പുതിയ തരംഗം ആരംഭിച്ചോ എന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്.
 
കോവിഡ് വ്യാപനം അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തില്‍ നിന്ന്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഏഴ് ജില്ലകള്‍. 
 
രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളം മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു. വൈറസിന് വീണ്ടും വകഭേദം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും പരമാവധി ഒഴിവാക്കണം. അനാവശ്യ യാത്രകള്‍ നടത്തരുത്. വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നതായും നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍