രോഗവ്യാപനം കൂടും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല

ബുധന്‍, 21 ജൂലൈ 2021 (07:55 IST)
സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യമുള്ളതിനാല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇനി ഇളവ് അനുവദിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. എ, ബി കാറ്റഗറിയില്‍ തുണിക്കട, സ്വര്‍ണക്കട പോലെയുള്ള കടകള്‍ നിലവിലെ പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുറക്കും. സി കാറ്റഗറയില്‍ വെള്ളിയാഴ്ച മാത്രമേ ഇത്തരം കടകള്‍ തുറക്കാന്‍ സാധിക്കൂ. ഡി കാറ്റഗറിയില്‍ ഒരു ദിവസം വ്യാപരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവാദമില്ല. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് എല്ലാ ദിവസവും എല്ലാ കാറ്റഗറിയിലും തുറക്കാന്‍ അനുവാദമുണ്ടാവുക. രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍