ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ചൊവ്വ, 20 ജൂലൈ 2021 (07:53 IST)
ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും നിയന്ത്രണങ്ങളില്‍ ജനം അസ്വസ്ഥരാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബക്രീദ് ദിനത്തോടനുബന്ധിച്ച് അനുവദിച്ച കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചത് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇളവുകള്‍ക്ക് എതിരായ ഹര്‍ജി ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബഞ്ച് രാവിലെ 10.30ന് പരിഗണിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍