ടിപിആർ 15ന് താഴെയുള്ള പ്രദേശങ്ങളിൽ കട തുറക്കാം.ട്രിപ്പിൾ ലോക്ക്‌ഡൗണുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്‌ച്ച കട തുറക്കാം. എ,ബി-സി പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾക്ക് പുറമെ,തുണിക്കട,ചെരിപ്പ് കട,ഇലക്‌ട്രോണിക്‌സ് കട,ഫാൻസി കട, സ്വർണക്കട എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. രാത്രി 8 വരെയാണ് അനുമതി.
അതേസമയം ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ആരാധനാലയങ്ങളിൽ വിശേഷദിവസങ്ങളിൽ പങ്കെടുക്കാം. 40 പേർക്കാണ് പ്രവേശിക്കാൻ അനുമതി.എ,ബി കാറ്റഗറി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയരായി സിനിമാ ഷൂട്ടിങിനും അനുമതിയുണ്ട്.