ബക്രീദ്: 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്

ശ്രീനു എസ്

ശനി, 17 ജൂലൈ 2021 (17:32 IST)
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി എട്ടു മണിവരെ ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും
 
 ബക്രീദ് പ്രമാണിച്ചാണ് നാളെ മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടെങ്കിലും ആള്‍ക്കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കടകള്‍ തുറക്കാന്‍ സാധിക്കും. എന്നാല്‍, പൊതുഗതാഗതം ഉണ്ടാകില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍