വൈകിയവേളയിൽ ഉത്തരവ് റദ്ദാക്കുന്നതിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കിയ കോടതി മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് കീഴട്അങ്ങരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. കാറ്റഗറി ഡിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതര വിഷയമാണെന്നും അഞ്ചു ശതമാനം ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വിദഗ്‌ധരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് കേരളം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ റോഹിങ്ഗ്യന്‍ നരിമാനും പി ആര്‍ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാരിന്റേത് ഗുരുതര വീഴ്‌ച്ചയാണെന്നും വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.