തൊടുപുഴയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് പോലീസ്
തിങ്കള്‍, 19 ജൂലൈ 2021 (17:22 IST)
ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്.
വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെയില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.