വാഷിങ്ടണ്‍ ഡിസിയിലാണ് കാന്‍ഡിഡ ഓറിസ് ഫംഗസ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂര്‍ണ്ണമായ ഒരു പകര്‍ച്ചവ്യാധി എന്നാണ് ഈ വൈറസ് ബാധയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഈ അണുബാധ മരണത്തിനു പോലും കാരണമായേക്കാം. 2009 ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാന്‍ കഴിയുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഫംഗസ് ബാധ കൂടുതല്‍ സങ്കീര്‍ണമാകും.