മറുഭാഗത്ത് വലിയ ടീമല്ല എന്നതും കാര്യമായ സമ്മർദ്ദം ഇല്ലാതിരുന്നിട്ടും 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഏറ്റവും നിരാശ സമ്മാനിച്ച ബാറ്റ്സ്മാൻ മനീഷ് പാണ്ഡെയാണെന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് പറയുന്നത്. ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാഗ് വ്യക്തമാക്കി.