ഭിന്ന താത്പര്യങ്ങളുണ്ടെന്ന് കാണിച്ച് ഇന്ത്യൻ ടീമിന്റെ ഉപദേശക സ്ഥാനത്ത് നിന്നും പുറത്തായ സച്ചിൻ ടെൻഡുൽക്കർ ടീമിന്റെ ഉപദേശക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതായി സൂചന. സച്ചിനൊപ്പം മുൻ ഇന്ത്യൻ താരമായ വി വി എസ് ലക്ഷ്മണും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ,വി വി എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരായിരുന്നു നേരത്തെ ടീമിന്റെ ഉപദേശകസമിതി.
എന്നാൽ ഭിന്ന താത്പര്യങ്ങളുണ്ടെന്ന ആരോപണത്തെ തുടർന്ന് പിന്മാറുകയായിരുന്നു. നിലവിൽ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റായതോടെയാണ് ഇരുവരേയും ടീമിന്റെ ഉപദേശകസമിതിയിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്.