ഞാൻ ഇവിടെ തന്നെയുണ്ട്, ഇനി പോയി എനിക്ക് പന്തെറിയു, ഓസിസിന്റെ തന്ത്രം പൊളിച്ച സംഭവം ഓർത്തെടുത്ത് സച്ചിൻ

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (13:29 IST)
കളിക്കളത്തിൽ തന്നെ ആക്രമിച്ച ബൗളർമാരെ അതിർത്തി കടത്തി മറുപടി പറഞ്ഞിട്ടുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.1999ലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റില്‍ മഗ്രാത്തിന്റെ ആക്രമണത്തെ നേരിട്ട് ഓസിസിന്റെ തന്ത്രങ്ങൾ പൊളിച്ച സംഭവത്തെ ഓർത്തെടുത്തിരിയ്ക്കുകയാണ് ഇപ്പോൾ സച്ചിൻ ടെൻഡുൽക്കർ
 
അഡ്‌ലെയ്‌ഡിലായിരുന്നു ടെസ്‌റ്റ്‌. ആ ദിവസത്തെ കളിയില്‍ 40 മിനിറ്റ്‌ കൂടിയെ ബാക്കിയുണ്ടായിരുന്നൊള്ളു. മഗ്രാത്ത്‌ ആറോ ഏഴോ മെയ്‌ഡന്‍ ഓവറുകള്‍ എനിക്കെതിരെ എറിഞ്ഞു. സച്ചിനെ അസ്വസ്ഥനാക്കുക. 70 ശഥമാനം പന്തുകളും വിക്കറ്റ്‌ കീപ്പറിലേക്ക്‌ പോവണം. 10 ശതമാനം പന്ത്‌ എന്റെ ബാറ്റിങ്‌ അടുത്ത്‌ കൂടിയും വരണം. അതായിരുന്നു അവരുടെ തന്ത്രം. സ്റ്റം‌പിന് പുറത്തുകൂടിയുള്ള പന്ത് ഞാന്‍ കളിച്ചാല്‍ അവരുടെ പ്ലാന്‍ വിജയിക്കും, 
 
അത് മനസിലായതോടെ ഭൂരിഭാഗം പന്തുകളും ഞാന്‍ ലീവ്‌ ചെയ്‌തു. ചില നല്ല ഡെലിവറികളുമുണ്ടായി. ഈ സമയം ഞാന്‍ മഗ്രാത്തിനോട്‌ പറഞ്ഞു, 'നന്നായി എറിഞ്ഞു, ഇനി പോയി എനിക്ക്‌ വീണ്ടും പന്തെറിയൂ, ഞാന്‍ ഇവിടെ തന്നെയുണ്ട്‌'. തൊട്ടടുത്ത ദിവസം കളി തുടങ്ങിയപ്പോൾ തന്നെ മഗ്രാത്തിനെതിരെ ഞാന്‍ ബൗണ്ടറികള്‍ കണ്ടെത്തി. എന്നെ അസ്വസ്ഥനാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം എന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. സച്ചിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article