ഉടമകൾ മാറിയതോടെ പണമെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ താരം സമീർ നസ്രി ക്ലബിലേക്കെത്തുന്നുവെന്ന് സൂചന

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (15:39 IST)
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അമ്പരപ്പിച്ച് ഫ്രഞ്ച് സൂപ്പർ താരം സമീർ നസ്രി കേരളത്തിലേക്കെത്തുന്നതായി റിപ്പോർട്ട്. വിവിധ യൂറോപ്യൻ മാധ്യമങ്ങളാണ് സമീർ നസ്രി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. 13 കോടിയോളമാണ് നസ്രിക്ക് ബ്കാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്.
 
ഉത്തേജ പരിശോധനയില്‍ കുടുങ്ങിയ നസ്രി വിലക്ക് മാറി ഫുട്ബോള്‍ ലോകത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.സെര്‍ബിയയില്‍ നിന്നുള റെഡ് സ്റ്റാര്‍ ബല്‍ഗ്രൈഡ് എന്ന ക്ലബ് ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുത്തതോടെ മുഖം മിനുക്കാനുള്ള തീവ്രശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.
 
ഫ്രാന്‍സിനായി 41 മത്സരങ്ങളോളം കളിച്ചിട്ടുളള താരമാണ് സമീര്‍ നസ്രി.കൂടാതെ മാഞ്ചസ്റ്റർ സിറ്റി,ആഴ്‌സണൽ തുടങ്ങി മുൻനിര ക്ലബുകൾക്ക് വേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. 2018ലെ ഉത്തേജ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 മാസമായി വിലക്കിലായിരുന്നു താരം.എന്തായാലും ഇക്കുറി രണ്ടും കൽപ്പിച്ചുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്.റെഡ് സ്റ്റാര്‍ ബല്‍ഗ്രൈഡ് ടീം ഏറ്റെടുത്തതിനെ തുടർന്ന് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയിലടക്കം പല മാറ്റങ്ങളും വരുമെന്ന് സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article