റൊണാൾഡോയേക്കാൾ കേമൻ മെസ്സി തന്നെ, കാരണം പറഞ്ഞ് റൂണി

ചൊവ്വ, 21 ഏപ്രില്‍ 2020 (15:08 IST)
ക്രിസ്റ്റ്യാനോ റോണാൾദോയാണോ ലയണൽ മെസ്സിയാണോ മികച്ച താരമെന്ന തർക്കത്തിൽ നിലപാട് വ്യക്തമാക്കി ഇംഗ്ലണ്ട് സൂപ്പർ താരം വെയ്‌ൻ റൂണി.രണ്ടുപേരും ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ ഇവരിൽ മെസ്സിയാണ് കേമനെന്നും റൂണീ പറയുന്നു.
 
റൊണാൾഡോയോട് അടുത്ത സൗഹൃദം ഉണ്ടെങ്കിൽ കൂടി മെസ്സിയാണ് മികച്ച താരം. മെസ്സിയുടെ സ്വാഭാവിക മികവാാണ് റൊണാൾഡോയേക്കാൾ മികച്ച താരമായി മെസ്സിയെ മാറ്റുന്നതെന്നും റൂണി പറഞ്ഞു.മെസ്സി ചുമ്മ ഗോളിലേക്ക് പന്ത് തിരിച്ചുവിടുന്നതാണ് കാണാറുള്ളത്. ഷൂട്ട് ചെയ്യാറുപോലുമില്ല. അതാണ് മെസ്സിയുടെ രീതി. എന്നാൽ പെനാൽട്ടി ബോക്സിൽ റൊണാൾഡോ ഒരു കൊലയാളിയെ പോലെയാണ് റൂണി പറയുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍