ടെലഗ്രാമിലും ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം എത്തുന്നു !

ബുധന്‍, 29 ഏപ്രില്‍ 2020 (11:55 IST)
കാത്തിരിപ്പിനൊടുവിൽ ടെലഗ്രാമിലും വാട്ട്സ് ആപ്പിലേതിന് സമാനമായി ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം വരുന്നു. ലോക്‌ഡൗണിൽ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകൾ വലിയ വിജയമായി മാറിയതോടെയാണ് സംവിധാനം ഒരുക്കാൻ ടെലഗ്രാം തീരുമാനിച്ചത്. ഈ വർഷം അവാനത്തോടെയായിരിയ്ക്കും വീഡിയോ കൊളിങ് സംവിധാനം ടെലഗ്രാമിൽ ലഭ്യമാവുക.
 
നിലവില്‍ ടെലഗ്രാമില്‍ വീഡിയോ കോളിങ്ങ് സംവിധാനം ഇല്ല. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷിതമായ ഗ്രൂപ്പ് വീഡിയോ കോളിങ്ങിനുള്ള സൗകര്യം ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ടെലഗ്രാം അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. 2013ല്‍ മെസേജുകള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് 2020ല്‍ വീഡിയോ കോളുകൾ എന്ന് ടെലഗ്രാം അധികൃതർ പറയുന്നു. എത്ര പേർക്ക് വിഡിയോകോൾ ചെയ്യാം എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍