24 മണീക്കൂറിനിടെ 73 മരണം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു, രോഗബാധിതർ 31,332
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേർ മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,007 ആയി. ഇതാദ്യമായാണ് ഒരു ദിവസം മാത്രം 70 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. മഹാരാഷ്ട്രയിൽ മാത്രം മരണസംഖ്യ 400 പിന്നിട്ടു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 31,000 കടന്നു
കഴിഞ്ഞ ദിവസം മാത്രം 1,897 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 31,332 ആയി വർധിച്ചു. 22,629 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 7,695 പേർ രോഗം ഭേതമായി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു