ആദ്യം തിരികെയെത്തിയ്ക്കുക ഗൾഫിലെ കുടിയേറ്റ തൊഴിലാളികളെ, മുൻഗണനാ പട്ടിക തയ്യാറാക്കി കേന്ദ്രം

ബുധന്‍, 29 ഏപ്രില്‍ 2020 (07:53 IST)
ഡൽഹി: വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കരെ തിരികെ എത്തിയ്ക്കുന്നതിൽ കരട് മുൻഗണന പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് ഗൾഫ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളെ ആദ്യം തിരികെയെത്തിയ്കും. വിദേശരാജ്യങ്ങളിലുള്ള വിദ്യാർത്ഥികളെയായിരിയ്കും രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെത്തിയ്ക്കുക. 40000 ലധികം വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
 
ഇന്ത്യയിൽ തിരികെയെത്തിയ്ക്കേണ്ടവരുടെ ലിസ്റ്റ് വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളായിരിയ്ക്കും തയ്യാറാക്കുക. ഇതിനായി പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിയ്ക്കും. ഇന്ത്യയിലെത്തിയ്ക്കുന്നതിന് മുൻപായി ഓരോരുത്തരെയും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കും. ഇന്ത്യയിൽ എത്തിയ ശേഷം വീണ്ടും പരിശോധനകൾ നടത്തും. ഇതിന് ശേഷമായിരിയ്ക്കും, ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിയ്ക്കുക.    
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍