കൊവിഡ് 19: മരണം 2,17984, രോഗബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു, അമേരിക്കയിൽ മരണസംഖ്യ 60,000 ലേക്ക്

ബുധന്‍, 29 ഏപ്രില്‍ 2020 (08:19 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,17,984 ആയി. രോഗബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു, 31,37,760 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. അമേരിക്കയിൽ മരണ സംഖ്യ അറുപതിനായിരത്തിലേയ്ക്ക് അടുക്കുകയാണ്. ഇന്നലെ 2,470 പേർ കൂടി മരണപ്പെട്ടതോടെ അമേരിക്കയിൽ മരണ സംഖ്യ 59,266 ആയി.
 
അമേരിക്കയിൽ മാത്രം രോഗബധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,359 ആയി, 2,32,128 പേർക്ക് രോഗം സ്ഥിരീകരിച്ച സ്പെയിനിൽ മരണം 23,822 ആയി. 1,65,911 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച ഫ്രാൻസിൽ 23,660 പേർക്കാണ് ജീവൻ നഷ്ടമായത്. ബ്രിട്ടണിൽ 21,749 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍