സച്ചിൻ തൻ്റെ നാൽപ്പത്തൊമ്പതാം വയസിൽ കളിക്കുന്ന സ്ട്രൈയ്ക്ക് ഡ്രൈവ് ഇപ്പോഴും പലർക്കും സ്വപ്നം: വൈറലായി വീഡിയോ

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:01 IST)
1983 എന്ന സിനിമ കണ്ടവർ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗ് ആയിരിക്കും അനൂപ് മേനോൻ ജോജു ജോർജിനോട് സച്ചിനെ പറ്റി പറയുന്ന ഭാഗം. ഡേവിഡെ സച്ചിൻ തൻ്റെ എഴുപതാം വയസിൽ കളിക്കാൻ പോകുന്ന സ്ട്രൈറ്റ് ഡ്രൈവ് നിൻ്റെ ആയ കാലത്ത് നീ കളിച്ചിട്ടുണ്ടോ ? എന്ന ഡയലോഗ്.
 
എന്നാൽ അത് വെറുമൊരു ഡയലോഗല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമെന്നും ക്രിക്കറ്റിൻ്റെ ദൈവമെന്നും വിളിപ്പേരുള്ള സച്ചിൻ രമേശ് ടെൻഡുൽക്കർ. റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യ ലെജൻഡ്സും ന്യൂസിലൻഡ് ലെജൻഡ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു സച്ചിൻ്റെ പ്രശസ്തമായ സ്ട്രൈട് ഡ്രൈവ് അതിൻ്റെ മുഴുവൻ സൗന്ദര്യത്തോട് കൂടി വീണ്ടും പിറന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article