Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

രേണുക വേണു
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (17:02 IST)
Rohit Sharma

Rohit Sharma: അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കെ.എല്‍.രാഹുല്‍ ഓപ്പണറാകണമെന്ന ആവശ്യം ശക്തമാകുന്നു. ആരാധകര്‍ക്കു പുറമേ ടീം മാനേജ്‌മെന്റിനുള്ളിലും രാഹുല്‍ ഓപ്പണറാകുന്നതാണ് നല്ലതെന്ന അഭിപ്രായം ഉണ്ട്. ടീമിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിയാന്‍ രോഹിത്തും സന്നദ്ധനാണ്. 
 
പെര്‍ത്ത് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാള്‍ - കെ.എല്‍.രാഹുല്‍ ഓപ്പണിങ് സഖ്യം മികച്ച പ്രകടനം നടത്തിയിരുന്നു. രോഹിത് വരുമ്പോള്‍ രാഹുലിനെ ഒഴിവാക്കുന്നത് ടീമിനു ദോഷം ചെയ്യുമെന്നാണ് പരിശീലക സംഘം അടക്കം കരുതുന്നത്. മാത്രമല്ല സമീപകാലത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫോം കണ്ടെത്താന്‍ രോഹിത് പാടുപെടുകയാണ്. 
 
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഓപ്പണര്‍ ആയി ഇറങ്ങി മികച്ച പ്രകടനം നടത്തിയ കെ.എല്‍.രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കിയാല്‍ അത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് പരിശീലക സംഘത്തിന്റെയും മാനേജ്മെന്റിന്റെയും നിലപാട്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഓസ്ട്രേലിയന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിടാന്‍ സാധിച്ചത് രാഹുലിന് മാത്രമാണ്. ന്യൂ ബോളില്‍ അടക്കം രാഹുല്‍ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. അങ്ങനെയൊരു താരത്തെ അഞ്ചാമതോ ആറാമതോ ഇറക്കുന്നത് ടീമിനു ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം. ഇക്കാരണങ്ങളാല്‍ റിഷഭ് പന്തിനു ശേഷം ആറാമനായി രോഹിത് ഇറങ്ങാനാണ് സാധ്യത. 
 
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന രോഹിത്തിന്റെ നയം അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിക്കണമെന്നില്ല. തുടക്കത്തില്‍ ആക്രമിച്ചു കളിച്ചു വിക്കറ്റ് നഷ്ടമായാല്‍ അത് ടീമിന്റെ മുഴുവന്‍ ആത്മവിശ്വാസം ഇല്ലാതാക്കും. പിങ്ക് ബോള്‍ അപകടകാരിയായതിനാല്‍ നിലവില്‍ ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ താളം കണ്ടെത്തിയിരിക്കുന്ന രാഹുലും ജയ്‌സ്വാളും ഓപ്പണിങ് തുടരുന്നതിനോടാണ് മുഖ്യപരിശീകന്‍ ഗൗതം ഗംഭീറിനും താല്‍പര്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article