കോച്ചാകുന്നതിന് മുന്‍പ് പറഞ്ഞതെല്ലാം ഗംഭീര്‍ വിഴുങ്ങി, 2027ല്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചാല്‍ രോഹിത്തിന്റെ ബോധം പോകുമെന്ന് ശ്രീകാന്ത്

അഭിറാം മനോഹർ
വെള്ളി, 26 ജൂലൈ 2024 (15:03 IST)
ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണെങ്കില്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാനാകുമെന്ന ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീലാന്ത്. സീനിയര്‍ താരങ്ങളുടെ വിഷയത്തില്‍ പരിശീലകനാകുന്നതിന് മുന്‍പ് ഗംഭീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോച്ചായതോടെ വിഴുങ്ങിയെന്നും ശ്രീകാന്ത് പറയുന്നു.
 
 2027ല്‍ രണ്ടു താരങ്ങള്‍ക്കും 40 വയസ് കടക്കുമെന്ന് ചൂണ്ടികാട്ടിയാണ് ശ്രീകാന്തിന്റെ വിമര്‍ശനം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന കോലിയ്ക്ക് 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചേക്കും. അപ്പോഴേക്കും 41 വയസെത്തുന്ന രോഹിത്തിന്റെ കാര്യത്തില്‍ ഇത് സംശയമാണ്. ദക്ഷിണാഫ്രിക്കയില്‍ ഉള്‍പ്പടെ നടക്കുന്ന ലോകകപ്പില്‍ കളിക്കുകയാണെങ്കില്‍ രോഹിത് ബോധം കെട്ട് വീണേക്കാമെന്നും ശ്രീകാന്ത് പരിഹസിച്ചു.
 
 രോഹിത് മികച്ച കളിക്കാരനാണ് എന്നതിലൊന്നും തര്‍ക്കമില്ല. പക്ഷേ അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ 37 വയസായി. അടുത്ത ലോകകപ്പിന് ഇനിയും 3 കൊല്ലം ബാക്കിയുണ്ട്. ധോനി,സച്ചിന്‍ പോലുള്ള സൂപ്പര്‍ ഫിറ്റായ ഒരു താരത്തിന് മാത്രമെ തങ്ങളുടെ 40മത് വയസിലും ലോകകപ്പ് കളിക്കാനാകു. കോലിയുടെ കാര്യത്തില്‍ ഇതിന് സാധിച്ചേക്കാം. പക്ഷേ രോഹിത്. ഗംഭീറിന്റെ പ്രസ്താവന കടന്നുപോയില്ലെ. ദക്ഷിണാഫ്രിക്കയില്‍ മിക്കവാറും രോഹിത് തലകറങ്ങി വീഴും. ശ്രീകാന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article