2011 ലോകകപ്പ് ടീമിൽ ഇടം പിടിക്കാനാവാത്തതിൽ നിരാശനായിരുന്നു, എന്നാൽ അത് ഒരു തരത്തിൽ എനിക്ക് ഗുണം ചെയ്‌തു: രോഹിത് ശർമ

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (19:36 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ന് ലോകത്തിലെ തന്നെ മികച്ച കളിക്കാർക്കിടയിലാണ് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമയുടെ സ്ഥാനം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്‌തനായ ഓപ്പണിങ് താരമയ രോഹിത് പക്ഷേ സ്പിൻ ഓൾറൗണ്ടറായായിരുന്നു ടീമിലെത്തിയത്. ടീമിലെ സ്ഥിരസാന്നിധ്യമാവാൻ കഴിയാതിരുന്ന രോഹിതിനെ അന്നത്തെ ഇന്ത്യൻ നായകൻ എം എസ് ധോണി ഓപ്പണറാക്കിയതോടെയാണ് രോഹിത്തിന്റെ കരിയർ മാറിമറിഞ്ഞത്.
 
ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്‌മാൻ.2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാതെ ഇരുന്നതാണ്  കരിയറിലെ ഏറ്റവും മോശം സമയമെന്നാണ് രോഹിത് പറയുന്നത്. അന്ന് ഞാനാകെ നിരാശനായിരുന്നു. സ്വന്തം കാണികൾക്ക് മുൻ‌പിൽ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടാനുള്ള സുവർണാവസരമായിരുന്നു അത്. എന്നാൽ ആ ടീമിൽ എനിക്ക് ഇടം നേടാനായില്ല. ഇതോടെ ഞാന്‍ സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങി. അതില്‍ ആരെയും എനിക്ക് കുറ്റപ്പെടുത്താനാവില്ല. കാരണം ലോകകപ്പിന് മുമ്പ് എനിക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. രോഹിത് പറഞ്ഞു.
 
അതേസമയം ആ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധിക്കാതിരുന്നത് മറ്റൊരു തരത്തില്‍ ഗുണം ചെയ്‌തെന്നും രോഹിത് പറയുന്നു. എന്റെ പ്രകടനം മെച്ചപ്പെടുത്തണം എന്ന തോന്നലുണ്ടാക്കാൻ അത് സഹായിച്ചു. ബാറ്റിങ്ങിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചു. എല്ലാ കാര്യങ്ങളും മാറ്റി. എന്റെ ചിന്താഗതിയിലും സാങ്കേതികതയിലും വേണ്ട മാറ്റം വരുത്തി. ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നപ്പോൾ ഞാൻ ഇത്തരം കാര്യങ്ങൾക്കൊന്നും തന്നെ പ്രാധാന്യം നൽകിയിരുന്നില്ല. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article