ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം

വെള്ളി, 13 ഓഗസ്റ്റ് 2021 (18:56 IST)
രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ. ഈ വർഷം സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കാണ് സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയത്. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2022 ഡിസംബർ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും.
 
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2022 ജൂലൈ 1 മുതൽ നിരോധിച്ചുകൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങൾ കേന്ദ്രം ‌പുറത്തിറക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍