ക്യാപ്റ്റന്‍ രോഹിത്; കോലിയുടെ റെക്കോര്‍ഡ് മറികടന്ന് കുതിപ്പ്

Webdunia
ശനി, 12 ഫെബ്രുവരി 2022 (08:22 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് റെക്കോര്‍ഡ്. മുന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ഇതുവരെ നയിച്ച 13 കളികളില്‍ 11 എണ്ണത്തിലും രോഹിത് ഇന്ത്യയെ ജയത്തിലെത്തിച്ചു. വിരാട് കോലിയാകട്ടെ 13 കളികളില്‍ 10 എണ്ണത്തിലാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് കളികളും ജയിച്ചതോടെ രോഹിത് കോലിയെ മറികടന്നു. രോഹിത്തിന്റെ വിജയശതമാനം 84 ആണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article