വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം റിഷഭ് പന്ത് ഓപ്പണിംഗിനെത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കെഎൽ രാഹുൽ മധ്യനിരയിൽ കളിക്കണമെന്ന തീരുമാനത്തിലാണ് പന്തിനെ ഓപ്പണറാക്കിയത്. ശിഖർ ധവാന് പകരം ഇടംകയ്യൻ ഓപ്പണർ എന്നതും പന്തിനെ തിരെഞ്ഞെടുക്കാൻ കാരണമായി. എന്നാൽ പവർപ്ലേയിൽ ആഞ്ഞടിക്കാതെ 34 പന്തില്‍ 18 റണ്‍സായിരുന്നു പന്ത് മത്സരത്തിൽ നേടിയത്.