Glenn Maxwell: മാക്‌സ്വെല്‍ പുറത്ത്; ആര് വരും പഞ്ചാബില്‍?

രേണുക വേണു

ശനി, 3 മെയ് 2025 (11:48 IST)
Glenn Maxwell: പരുക്കിനെ തുടര്‍ന്ന് പഞ്ചാബ് കിങ്‌സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മാക്‌സ്വെല്‍ ഇനി കളിക്കില്ല. താരം ഓസ്‌ട്രേലിയയിലേക്കു തിരിച്ചു. 
 
കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് മാക്‌സ്വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായത്. മാക്‌സ്വെല്ലിന്റെ പരുക്ക് ഉടന്‍ ഭേദമാകട്ടെയെന്ന് പഞ്ചാബ് ആശംസിച്ചു. പരിശീലനത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. 
 
മാക്‌സ്വെല്ലിനു പകരം ആരെ പഞ്ചാബ് ഇറക്കും എന്നതാണ് ഇപ്പോള്‍ പഞ്ചാബ് നേരിടുന്ന വെല്ലുവിളി. ഷാക്കിബ് അല്‍ ഹസന്‍, ഡാരില്‍ മിച്ചല്‍ എന്നിവരെ ആണ് മാക്‌സ്വെല്ലിനു പകരക്കാരനായി പഞ്ചാബ് പരിഗണിക്കുന്നത്. സ്റ്റീവ് സ്മിത്തും പരിഗണനയിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍