Glenn Maxwell: അങ്ങനെ എന്നെ വെട്ടിക്കാന്‍ നോക്കണ്ട; വീണ്ടും 'മുട്ട'യിട്ട് മാക്‌സ്വെല്‍, നാണക്കേടിന്റെ റെക്കോര്‍ഡ്

രേണുക വേണു

ചൊവ്വ, 25 മാര്‍ച്ച് 2025 (20:40 IST)
Glenn Maxwell

Glenn Maxwell: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താകുന്ന നാണക്കേടിന്റെ റെക്കോര്‍ഡില്‍ വീണ്ടും ഒന്നാമതെത്തി ഗ്ലെന്‍ മാക്‌സ്വെല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് പഞ്ചാബ് താരം മാക്‌സ്വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്. സായ് കിഷോറിന്റെ പന്തില്‍ എല്‍ബിഡബ്‌ള്യുവില്‍ കുരുങ്ങുകയായിരുന്നു ഓസീസ് ഓള്‍റൗണ്ടര്‍. 
 
ഇത് 19-ാം തവണയാണ് മാക്‌സ്വെല്‍ ഐപിഎല്ലില്‍ പൂജ്യത്തിനു പുറത്താകുന്നത്. നേരത്തെ ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം 18 ഡക്കുമായി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു മാക്‌സ്വെല്‍. ഇന്നത്തെ മത്സരത്തോടെ കാര്‍ത്തിക്കിനെയും രോഹിത്തിനെയും മറികടന്ന് മാക്‌സ്വെല്‍ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ആധിപത്യം സ്വന്തമാക്കി. 
 
അതേസമയം മാക്‌സ്വെല്ലിന്റേത് ഔട്ട് ആയിരുന്നില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അംപയര്‍ ഔട്ട് വിളിച്ച ഉടനെ മാക്‌സ്വെല്‍ കയറി പോകുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരും ഡിആര്‍എസ് എടുക്കാന്‍ തയ്യാറായില്ല. മാക്‌സ്വെല്‍ ഗ്രൗണ്ട് വിട്ട ശേഷം ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ വിക്കറ്റ് മിസിങ് ആണെന്നും അത് എല്‍ബിഡബ്‌ള്യു അല്ലെന്നും വ്യക്തമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍