Ishan Kishan: അല്ലാ.. അവിടെ വന്നാൽ എല്ലാ പന്തും ഞാൻ അടിക്കണോ?, ഹൈദരാബാദ് ടീമിലെത്തിയതിന് പിന്നാലെ ആദ്യം ചോദിച്ച കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (16:39 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയതിന് ശേഷം കളിച്ച ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങാന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തന്നെ തുടര്‍ച്ചയായി വമ്പന്‍ സ്‌കോറുകള്‍ നേടിയ ഹൈദരാബാദ് ഹിറ്റര്‍മാര്‍ ഏറെ നിറഞ്ഞ ടീമായിരുന്നു. ഇഷാന്‍ കിഷനെ കൂടി ടീമിലെത്തിച്ചതോടെ ഹൈദരാബാദ് കൂടുതല്‍ അപകടകാരികളായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഹൈദരാബാദില്‍ എത്തിയ ശേഷം താന്‍ ആദ്യം ചോദിച്ച കാര്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇഷാന്‍.
 
ഐപിഎല്‍ താരലേലത്തില്‍ 11.25 കോടി രൂപ മുടക്കിയാണ് ഇഷാനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. താരലേലത്തില്‍ ഹൈദരാബാദ് സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെ ഹൈദരാബാദ് താരം അഭിഷേകിനെയാണ് താന്‍ വിളിചതെന്ന് ഇഷാന്‍ പറയുന്നു. നിങ്ങളെന്താണ് എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആദ്യ പന്ത് മുതല്‍ തന്നെ അടിച്ച് കളിക്കണോ ഞാന്‍ ചോദിച്ചു. അഭിഷേക് പറഞ്ഞത് ഇങ്ങനെ. അതന്നെ അതാണ് നിങ്ങളുടെ ജോലി.. നിങ്ങള്‍ ഇവിടെ വരിക എല്ലാ പന്തുകളിലും റണ്‍സ് നേടാന്‍ ശ്രമിക്കുക. മത്സരം ആസ്വദിക്കാന്‍ പഠിക്കുക. ഇഷാന്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍