പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ദുലീപ് ട്രോഫിയിലെ സെഞ്ചുറി പ്രകടനം കൊണ്ട് എതിരാളികളുടെ വായടപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ കിഷന്‍. ഇന്ത്യ ബിക്കെതിരായ മത്സരത്തിലാണ് ഇന്ത്യ സി താരമായ ഇഷാന്‍ കിഷന്‍ സെഞ്ചുറി സ്വന്തമാക്കിയത്. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ താരം 126 പന്തില്‍ 111 റണ്‍സുമായി പുറത്താവുകയായിരുന്നു. രണ്ടിന് 97 എന്ന നിലയില്‍ ക്രീസിലെത്തിയ താരമാണ് ഇന്ത്യന്‍ സിയെ മത്സരത്തില്‍ മികച്ച നിലയിലെത്തിച്ചത്. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഇഷാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.