David Warner: വാർണറുടെ കളി ഇനി പാകിസ്ഥാനിൽ, പിഎസ്എല്ലിൽ കറാച്ചി കിംഗ്സ് നായകൻ

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (15:44 IST)
വരാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സിന്റെ നായകനായി ഡേവിഡ് വാര്‍ണറെ നിയമിച്ചു. റെക്കോര്‍ഡ് തുകയായ 300,000 യുഎസ് ഡോളറിനാണ് ഫ്രാഞ്ചൈസി വാര്‍ണറെ സ്വന്തമാക്കിയത്. ഇതാദ്യമായാണ് പിഎസ്എല്ലില്‍ താരം കളിക്കുന്നത്. പിഎസ്എല്ലിലെ ഏറ്റവും വിലയേറിയ താരമാണ് വാര്‍ണര്‍.
 
നേരത്തെ ഐപിഎല്‍ മെഗാതാരലേലത്തില്‍ വാര്‍ണര്‍ അണ്‍സോള്‍ഡായി മാറിയിരുന്നു. പിഎസ്എല്ലിനായി അടുത്ത ആഴ്ച വാര്‍ണര്‍ പാകിസ്ഥാനിലേക്ക് പോകും. കറാച്ചി കിംഗ്‌സിന്റെ ഉടമ സല്‍മാന്‍ ഇഖ്ബാല്‍ താരത്തെ സ്വാഗതം ചെയ്തു. വാര്‍ണറുടെ ക്യാപ്റ്റന്‍സി ടീമിനെ വിജയിപ്പിക്കുമെന്ന് സല്‍മാന്‍ ഇഖ്ബാല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നായകസ്ഥാനം നഷ്ടമായെങ്കിലും ഷാന്‍ മസൂദ് ടീമില്‍ തുടരുമെന്ന് ക്ലബ് ഉടമ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍