കരിയര്‍ ബ്രേക്കിനെ കുറിച്ച് കോലി ആലോചിക്കുന്നു ! ഞെട്ടിച്ച് റിപ്പോര്‍ട്ടുകള്‍

വ്യാഴം, 10 ഫെബ്രുവരി 2022 (15:55 IST)
മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ കരിയര്‍ ബ്രേക്കിനെ കുറിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത ട്വന്റി 20 ലോകകപ്പിനും ഏകദിന ലോകകപ്പിനും മുന്നോടിയായി ചെറിയൊരു ഇടവേള താരത്തിനു ആവശ്യമാണെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പരമ്പരകളില്‍ നിന്ന് കോലി പൂര്‍ണമായി വിട്ടുനില്‍ക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലിക്ക് 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല മോശം ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് വലിച്ചെറിയുന്നതും. ഈ സാഹചര്യത്തിലാണ് താരം കരിയര്‍ ബ്രേക്കിനെ കുറിച്ച് ആലോചിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് കോലി വിട്ടുനില്‍ക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍