ഉറക്കെ ഓളിയിട്ടു, നിരാശയോടെ തല താഴ്ത്തി; കോലി വന്‍ കലിപ്പില്‍ (വീഡിയോ)

ബുധന്‍, 9 ഫെബ്രുവരി 2022 (15:33 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും കോലി ആരാധകരെ നിരാശപ്പെടുത്തി. 29 പന്തില്‍ 18 റണ്‍സുമായാണ് കോലി ഇന്ന് മടങ്ങിയത്. ഒദീന്‍ സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. ബാറ്റില്‍ എഡ്‌ജെടുത്താണ് പന്ത് കീപ്പറുടെ കയ്യില്‍ എത്തിയത്. 

EDGED AND TAKEN
VIRAT KOHLI GONE
71ST NEHI AA PAYA#INDvWI pic.twitter.com/fSOThg54wz

— sneha gupta (@dc_sneha6010) February 9, 2022
നിരാശയോടെയാണ് കോലി കൂടാരം കയറിയത്. വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ദേഷ്യം വന്ന കോലി ഉറക്കെ ഓളിയിട്ടു. ഓഫ് സൈഡ് ഡെലിവറികളില്‍ എഡ്ജ് എടുത്ത് വിക്കറ്റ് നഷ്ടമാകുന്നത് കോലിയുടെ കരിയറില്‍ ആവര്‍ത്തിക്കുകയാണ്. ഇതാണ് താരത്തെ നിരാശനാക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍