'ആളെ വടിയാക്കുന്നോ..!' അംപയറെ കണ്‍ഫ്യൂഷനിലാക്കി രോഹിത്തിന്റെ ഡിആര്‍എസ് (വീഡിയോ)

Webdunia
വ്യാഴം, 8 ജൂണ്‍ 2023 (19:35 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനിടെ അംപയറെ കളിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 97-ാം ഓവറിലാണ് രസകരമായ സംഭവം. രോഹിത് ഡിആര്‍എസിന് അപ്പീല്‍ ചെയ്‌തോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ അംപയര്‍ക്ക് സാധിച്ചില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

മുഹമ്മദ് ഷമി എറിഞ്ഞ 97-ാം ഓവറിലെ അവസാന പന്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. അലക്‌സ് ക്യാരിയാണ് ഈ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്നത്. ക്യാരിയുടെ പാഡില്‍ പന്ത് തട്ടിയപ്പോള്‍ ഷമി എല്‍ബിഡബ്‌ള്യുവിനായി അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് വിളിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഡിആര്‍എസ് എടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വിക്കറ്റ് കീപ്പര്‍ കെ.എസ്.ഭരതുമായി രോഹിത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 
 
ഡിആര്‍എസ് എടുക്കാനെന്ന രീതിയില്‍ രോഹിത് പിന്നീട് കൈകള്‍ ഉയര്‍ത്തി. എന്നാല്‍ ഉടന്‍ പിന്‍വലിക്കുകയായിരുന്നു. കൈകള്‍ രണ്ടും ഡിആര്‍എസ് അപ്പീലിനായി കൂട്ടിമുട്ടും മുന്‍പ് രോഹിത് പിന്‍വലിച്ചു. ഇത് കണ്ടതും അംപയര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും സംശയമായി. രോഹിത് ഡിആര്‍എസിന് അപ്പീല്‍ ചെയ്‌തോ എന്ന സംശയത്തില്‍ അംപയര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവസാന നിമിഷം ഡിആര്‍എസ് തീരുമാനത്തില്‍ നിന്ന് പിന്മാറിയ രോഹിത് അംപയര്‍മാരെ വരെ പറ്റിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article