Riyan Parag: പരാഗിനു ക്യാപ്റ്റന്‍സി മോഹം; സഞ്ജുവിനെ സൈഡാക്കുമോ?

രേണുക വേണു

തിങ്കള്‍, 28 ഏപ്രില്‍ 2025 (10:12 IST)
Riyan Parag: രാജസ്ഥാന്‍ റോയല്‍സില്‍ ക്യാപ്റ്റന്‍സി മോഹവുമായി യുവതാരം. സ്ഥിരം നായകനാകാന്‍ റിയാന്‍ പരാഗ് ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്റെ സ്ഥിരം നായകന്‍. 
 
സഞ്ജു പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയതിനാല്‍ ഇപ്പോള്‍ റിയാന്‍ പരാഗിനാണ് ക്യാപ്റ്റന്‍സി ചുമതല. സ്ഥിരം നായകസ്ഥാനത്തിനായി പരാഗ് കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും സഞ്ജുവിനെ സൈഡാക്കാനുള്ള ശ്രമങ്ങള്‍ ടീമിനുള്ളില്‍ നടക്കുന്നുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 
 
ടീമില്‍ സഞ്ജു അതൃപ്തനാണെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ക്യാപ്റ്റന്‍സിക്കായി പിടിവലികള്‍ നടക്കുന്ന ശുഭകരമല്ലാത്ത വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനേജ്‌മെന്റുമായി വളരെ അടുത്ത ബന്ധമുള്ള പരാഗ് അടുത്ത സീസണ്‍ മുതല്‍ സ്ഥിരം ക്യാപ്റ്റന്‍സി ആഗ്രഹിക്കുന്നുണ്ട്. അടുത്ത സീസണില്‍ സഞ്ജു ഫ്രാഞ്ചൈസി മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 
 
ഈ സീസണില്‍ ഒന്‍പത് കളികളില്‍ നിന്ന് 29.25 ശരാശരിയില്‍ 234 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗിന്റെ സമ്പാദ്യം. മെഗാ താരലേലത്തിനു മുന്നോടിയായി 14 കോടി ചെലവഴിച്ച് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് പരാഗ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍