ഇന്ത്യന്‍ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. വെയ്ന്‍ പാര്‍നല്‍ എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ കടന്നുപോയി. ഓണ്‍ ഫീല്‍ഡ് അംപയര്‍ വിരേന്ദര്‍ ശര്‍മയോട് രോഹിത് ശര്‍മ വൈഡിനായി അപ്പീല്‍ ചെയ്തു. അത് വൈഡ് അല്ലേ എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. വൈഡ് അനുവദിക്കാതെ വന്നതോടെ രോഹിത് അസ്വസ്ഥനായി. അത് വൈഡ് തന്നെയാണെന്ന് രോഹിത് ഉറപ്പിച്ചു. ഡിആര്‍എസ് വേണമെന്ന് രോഹിത് ആക്ഷന്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം.