ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തിനിടെയാണ് സംഭവം. ഔട്ടായിട്ടും ഗ്രൗണ്ടില്‍ നിന്ന് കയറി പോകാന്‍ മടിച്ച സ്റ്റീവ് സ്മിത്തിനെ നോക്കി 'കയറി പോകാന്‍ നോക്ക്' എന്ന് ആംഗ്യം കാണിക്കുകയായിരുന്നു രോഹിത്.
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 12-ാം ഓവറിലാണ് സംഭവം. ഉമേഷ് യാദവിന്റെ പന്ത് വിചാരിച്ച പോലെ ബാറ്റില്‍ കണക്ട് ചെയ്യാന്‍ സ്മിത്തിന് സാധിച്ചില്ല. ബാറ്റില്‍ എഡ്ജ് എടുത്ത് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലേക്ക്. അത് എഡ്ജ് ആണെന്ന് ഉറപ്പുണ്ടായിട്ടും സ്മിത്ത് കയറി പോകാന്‍ തയ്യാറായില്ല. മറിച്ച് ക്രീസില്‍ തന്നെ നിന്നു. അംപയര്‍ ഔട്ട് വിളിച്ചതുമില്ല.