ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ അനായാസമായി ഇന്ത്യ വിജയം നേടിയെങ്കിലും മത്സരത്തിലെ അവസാന ഓവറിൽ ചില നാടകീയ രംഗങ്ങൾക്കാണ് ലോകം സാക്ഷിയായത്. ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ സെഞ്ച്വറി അടിപ്പിക്കാതിരിക്കാനായി താരത്തെ മങ്കാദിംഗിലൂടെ പുറത്താക്കാൻ ഇന്ത്യൻ താരം മുഹമ്മദ് ഷമി ശ്രമിച്ചതോടെയാണ് മത്സരം ചൂടുപിടിച്ചത്. മങ്കാദിങ്ങിനായുള്ള അപ്പീൽ പിൻവലിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് വലിയ വിവാദങ്ങൾ ഒഴിവാക്കിയത്.