ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ബോർഡർ ഗവാസ്കർ ട്രോഫിയിലെ ടെസ്റ്റിൽ രോഹിത് കളിച്ചേക്കില്ല

അഭിറാം മനോഹർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (18:20 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്തിരിക്കെ ഇന്ത്യന്‍ ക്യാമ്പിനെ നിരാശയിലാക്കി പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റുകളില്‍ ഒന്നില്‍ രോഹിത് കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
 
 വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ 2 ടെസ്റ്റുകളില്‍ ഒന്നില്‍ നിന്നും പിന്മാറേണ്ടി വരുമെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഡിസംബര്‍ 6 മുതല്‍ 10 വരെ അഡലെയ്ഡിലാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. രോഹിത് കളിക്കുന്നില്ലെങ്കില്‍ പകരക്കാരനായി ഓപ്പണര്‍ അഭിമന്യു ഈശ്വരനാകും ടീമിലെത്തുക. ഇന്ത്യ എ ടീമിനൊപ്പം താരം ഓസ്‌ട്രേലിയയില്‍ ഉണ്ട് എന്നതും അഭിമന്യു ഈശ്വരന് അനുകൂലഘടകമാണ്. രോഹിത് ഇല്ലാത്ത മത്സരത്തില്‍ ആരാകും ടീം ക്യാപ്റ്റനെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. ജസ്പ്രീത് ബുമ്രയാകും രോഹിത്തിന്റെ അഭാവത്തില്‍ നായകനാവുക എന്നതാണ് ആരാധകരും കണക്കാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article