രോഹിത്തും ദ്രാവിഡുമുള്ളപ്പോള്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല, ലോകകപ്പ് വിജയിക്കുമെന്ന് സൗരവ് ഗാംഗുലി

Webdunia
ഞായര്‍, 9 ജൂലൈ 2023 (13:51 IST)
വരാനിരിക്കുന്ന ഏകദിന ലോകകപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സമ്മര്‍ദ്ദത്തിലാണെന്ന വിമര്‍ശനങ്ങളെ തള്ളി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സമ്മര്‍ദ്ദമെന്നത് എല്ലായ്‌പ്പോഴും ഉണ്ടാകും. മുന്‍പ് അവര്‍ കളിച്ചപ്പോഴും സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ 5 സെഞ്ചുറികളാണ് രോഹിത് നേടിയത്. അന്നും അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. സമ്മര്‍ദ്ദമെന്നത് ഒരു പ്രശ്‌നമല്ല.അവര്‍ വിജയിക്കാന്‍ ഒരു വഴി കണ്ടെത്തുമെന്ന് ഉറപ്പാണ്. ഗാംഗുലി പറയുന്നു.
 
രാഹുല്‍ ദ്രാവിഡിന് കളിക്കളത്തില്‍ മികച്ച പ്രകടനം നടത്താന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം പരിശീലകനാണ്. ആ സമ്മര്‍ദ്ദം ഇന്ന് മറ്റൊരു തരത്തില്‍ വന്നെന്ന് മാത്രമെ ഉള്ളു. അത് പ്രശ്‌നമുള്ള കാര്യമല്ല. ദ്രാവിഡും രോഹിത്തും മിടുക്കന്മാരാണ്. അവര്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കും. ഗാംഗുലി പറഞ്ഞു. 2019 ഏകദിന ലോകകപ്പില്‍ 81 ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 2015, 2019 ലോകകപ്പ് ടീമുകളിലാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ദ്രാവിഡാകട്ടെ 1999,2003,2007 വര്‍ഷങ്ങളിലെ ലോകകപ്പുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 1999 ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്നും 65.85 ശരാശരിയില്‍ 461 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു രാഹുല്‍ ദ്രാവിഡ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article