ഒരു മത്സരം മാത്രം കളിപ്പിച്ച് സഞ്ജുവിനെ തഴയരുത്. എല്ലാ ടി20 മത്സരങ്ങളും കളിപ്പിക്കണം: ഹര്‍ഷ ഭോഗ്ലെ

ഞായര്‍, 9 ജൂലൈ 2023 (12:34 IST)
2023 ലോകകപ്പ് നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ഏകദിന, ടി20 മത്സരങ്ങളില്‍ തിളങ്ങാനായാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടാന്‍ സഞ്ജു സാംസണിന് മുന്നില്‍ വഴി തെളിയും. അതിനാല്‍ തന്നെ വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങുക എന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
 
ഇപ്പോഴിതാ സഞ്ജു സാംസണെ വിന്‍ഡീസ് പര്യടനത്തിലെ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഐപിഎല്ലില്‍ സഞ്ജു സാംസണെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കാറുള്ള കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. യുവതാരങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ടീമിന് വിന്‍ഡീസില്‍ തിളങ്ങാനായാല്‍ അത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഹര്‍ഷ പറയുന്നു. സഞ്ജു സാംസണെ 5 മത്സരങ്ങളിലും ഇന്ത്യ കളിപ്പിക്കുകയും അയാള്‍ എങ്ങനെ കളിക്കുമെന്ന് നോക്കികാണുന്നതും വളരെ നല്ല ആശയമാണ്. ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാരില്‍ ഏഴ് പേരില്‍ മൂന്ന് പേരും ഇടങ്കയന്മാരാണ് എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നതായും ഹര്‍ഷ ഭോഗ്ലെ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍