അപകടത്തിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിശ്രമമെടുത്ത പന്ത് 2024ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലെ താരലേലത്തിലടക്കം താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നവംബറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നടത്തിയ ക്യാമ്പിലും താരം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ അപകടത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് പന്ത്. ലോകത്ത് തന്റെ സമയം അവസാനിച്ചെന്നാണ് അപകടസമയത്ത് താന്‍ കരുതിയതെന്നും പരിക്ക് ഗൗരവകരമായില്ല എന്നത് തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.
ജീവിതത്തില്‍ ആദ്യമായി ഈ ലോകത്തില്‍ എന്റെ സമയം അവസാനിച്ചതായി എനിക്ക് തോന്നി. അപകടസമയത്ത് മുറിവുകള്‍ ഞാന്‍ അറിഞ്ഞു. അത് കൂടുതല്‍ ഗുരുതരമാകാഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നെ ആരോ രക്ഷിച്ചതായി എനിക്ക് തോന്നി. സുഖം പ്രാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഡോക്ടറോട് ഞാന്‍ ചോദിച്ചു. 16-18 മാസങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചുവരവിന്റെ സമയം കുറയ്ക്കാന്‍ എനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പന്ത് പറഞ്ഞു.