ഇന്ത്യക്കെതിരെ മോശം പ്രകടനം തുടരുന്ന പേരുകേട്ട ഓസ്‌ട്രേലിയന്‍ ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇതിഹാസ നായകന്‍ നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്.
വിവിധ പരമ്പരകളില്‍ തുടര്‍ച്ചയായി തോല്‍വി നേരിടുന്നതിനു പിന്നാലെ ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയും കൈവിടുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഓസീസ് താരങ്ങള്‍ക്കെതിരെ പോണ്ടിംഗ് രംഗത്തുവന്നത്.
പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുകയാണ്. സാങ്കേതികമായും മാനസികമായും പരാജയപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രകടനം അതിശയിപ്പിക്കുമ്പോള്‍ സ്വന്തം നാട്ടിലായിട്ടും ഓസീസ് താരങ്ങള്‍ വീഴ്‌ചകള്‍ വരുത്തുകയാണെന്നും പോണ്ടിംഗ് കുറ്റപ്പെടുത്തി.
പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ നാല് പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത് ഇതുവരെ 350 റണ്‍സ് അടിച്ചു കൂട്ടിക്കഴിഞ്ഞു. 217 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.