ജഡേജ ആന്‍ഡേഴ്‌സനെ തല്ലാനൊരുങ്ങിയെന്ന് പരാതി; കളിയും കളിക്കളവും ചൂടില്‍

Webdunia
വ്യാഴം, 17 ജൂലൈ 2014 (14:56 IST)
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കാന്‍ തുനിഞ്ഞെന്നും കാട്ടി ഇംഗ്ലണ്ട്  താരം ജയിംസ് ആന്‍ഡേഴ്‌സന്‍ പരാതി നല്‍കി. ഐസിസിക്ക് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുഖേനെയാണ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ ജഡേജയെ അസഭ്യം പറഞ്ഞെന്ന ആരോപണത്തില്‍ ഐസിസിയുടെ അന്വേഷണത്തിന്റെ നിഴലിലാണ് ആന്‍ഡേഴ്‌സന്‍. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് പ്രത്യാക്രമണം നടത്തിയത്.

ക്രീസില്‍ നിന്നിരുന്ന ജഡേജയെ അപമാനിക്കുന്ന തരത്തില്‍ ആന്‍ഡേഴ്‌സണ്‍ പെരുമാറിയെന്നും പിടിച്ച് തള്ളിയെന്നുമാണ് ഐസിസിക്ക് ബിസിസിഐ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം കളിക്കാര്‍ പവലിയനിലേക്ക് പോയപ്പോള്‍ ആന്‍ഡേഴ്‌സണെ ആക്രമിക്കാനെന്ന തരത്തില്‍ ജഡേജ ഇംഗ്ലീഷ് താരത്തിനെതിരെ പാഞ്ഞടുത്തുവെന്നാണ് ഇംഗ്ലണ്ടിന്റെ പരാതി.

ആന്‍ഡേഴ്‌സണിനെതിരെ ലെവല്‍ മൂന്നനുസരിച്ചാണ് ഐസിസി നടപടി ആരംഭിച്ചിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ മത്സര ഫീസിന്റെ 50 മുതല്‍ 100 ശതമാനം വരെ പിഴയോ ഒരു ടെസ്റ്റില്‍ നിന്നും വിലക്കോ ലഭിക്കാവുന്ന കുറ്റമാണിത്.