സാഹ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ, ഇത് സൂപ്പർ പെർഫോമെൻസ്: രവി ശാസ്ത്രി

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:04 IST)
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് വൃദ്ധിമാൻ സാഹയെന്നും അതി ഗംഭീര പ്രകടനമാണ് ഡൽഹിയ്ക്കെതിരായ മത്സരത്തിൽ സഹയിൽനിന്നും ഉണ്ടായതെന്നും ഇന്ത്യൻ പരീശീലകൻ രവിശാസ്ത്രി. സാഹയ്ക്ക് മികച്ച അവസരങ്ങൾ തന്നെ ലഭിച്ചേക്കും എന്നാണ് രവിശാസ്ത്രിയുടെ വാക്കുകളിൽനിന്നും വ്യക്തമാക്കുന്നത്. സാഹയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിൽ ഹൈദെരാബാദ് ആരാധകർ തന്നെ വിമർശനം ഉന്നയിച്ചിരുന്നു അതിന് പിന്നാലെയാണ് തകർപ്പൻ പ്രകടനം.   
 
നേരത്തെ ഒരു മത്സരം കളിച്ചിരുന്നു എങ്കിലും, വളരെ പതുക്കെയാണ് സാഹ സ്കോർ ചെയ്തത്. അതിന്റെ പേരിൽ വലിയ വിമർശനം തന്നെ താരം ഏറ്റുങ്ങി. പിന്നീട് താരത്തെ ആരാധകർ പൂർണമായും തഴഞ്ഞിരുന്നു. ജോണി ബെയസ്റ്റോയ്ക്ക് പകരമായാണ് സാഹ ഇന്നലെ ടീമിലെത്തിയത്. തുടക്കംമുതൽ സാഹയും, ഡേവിഡ് വാർണറും ചേർന്ന് ഡൽഹി ബോളർമാരെ ആക്രമിയ്ക്കുകയായിരുന്നു. 45 പന്തിൽനിന്നും 87 റൺസാണ് വൃദ്ധിമാൻ സാഹ അടിച്ചുകൂട്ടിയത്. സാഹയുടെ ബാറ്റിങ് കരുത്തിൽ 219 എന്ന മികച്ച സ്കോറിലേയ്ക്ക് ഹൈദെരബാദ് എത്തി. 
 
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് 131 റൺസ് നേടാൻ മാത്രമാണായത്. 88 റൺസിന്റെ മികച്ച വിജയം ഹൈദെരാബാദ് സ്വന്താമാക്കി. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയമാണിത്. മാൻ ഓഫ് ദ് മാച്ച് സാഹയാണ്. വിജയത്തോടെ ഹൈദെരാബാദ് പ്ലേയോഫ് സാധ്യത സജീവമാക്കി. എന്നാൽ ഇനിയുള്ള എല്ലാ മത്സരവും ഹൈദെരാബാദിന് ജയിയ്ക്കേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article