ഷമിയെ പിന്തുണച്ചതിനു കോലിയുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ പീഡന ഭീഷണി; റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍

Webdunia
ചൊവ്വ, 2 നവം‌ബര്‍ 2021 (14:41 IST)
പാക്കിസ്ഥാനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനു ഇരയായ മുഹമ്മദ് ഷമിയെ പിന്തുണച്ചതിനു വിരാട് കോലിക്ക് ഭീഷണി. ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിരാട് കോലി-അനുഷ്‌ക ശര്‍മ ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെതിരെ പീഡന ഭീഷണിയുണ്ടായി. മതത്തിന്റെ പേരില്‍ ഷമിയെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ കോലി കഴിഞ്ഞ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഒന്‍പത് മാസം പ്രായമുള്ള കോലിയുടെ മകള്‍ വാമികയെ പീഡിപ്പിക്കുമെന്ന ഭീഷണി ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഉയര്‍ന്നത്. വിഷയത്തില്‍ ഡല്‍ഹി വനിത കമ്മിഷന്‍ ഇടപെട്ടു. കോലിയുടെ മകള്‍ക്കെതിരായ പീഡന ഭീഷണിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article