ഐപിഎൽ: രാജസ്ഥാന് ഇന്ന് നിർണായക മത്സരം, എതിരാളികൾ സൺറൈസേഴ്‌സ് ഹൈദരാബാദ്

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (12:26 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് നിർണായക പോരാട്ടം.നിലവിൽ പോയിന്റ് പട്ടികയിൽ ആറാമതുള്ള രാജസ്ഥാണ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്. നെറ്റ് റൺറേറ്റ് കുറവായതിനാൽ ഹൈദരാബാദിനെതിരെ മികച്ച വിജയം കൂടി നേടണം എന്നതാണ് രാജസ്ഥാന് മുകളിലുള്ള വെല്ലുവിളി.
 
അതേസമയം ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, ക്രിസ് മോറിസിനും പകരക്കാരനായി എത്തിയ എവിന്‍ ലൂയിസിനും പരിക്കേറ്റതോടെ  പ്രഹരശേഷി നഷ്ടപ്പെട്ട നിലയിലാണ് രാജസ്ഥാൻ. ടീമിലെ യുവ ബാറ്റ്സ്മാന്മാർക്കൊന്നും തന്നെ കാര്യമായ സ്വാധീനം ചെലുത്താൻ ആകുന്നില്ല. രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കുള്ളതിനാൽ ഇനി ഒരു മത്സരം കൂടി ഇത്തരത്തിലായാൽ നായകൻ സഞ്ജു സാംസണിന് ഒരു മത്സരത്തിൽ വിലക്ക് വരാമെന്നതും രാജസ്ഥാനെ ഭയപ്പെടുത്തുന്നു. ഒമ്പത് കളിയില്‍ 351 റണ്‍സ് നേടിയ സഞ്ജു മാത്രമാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനായി പൊരുതിയത്.
 
അതേസമയം ഒമ്പത് കളിയില്‍ എട്ട് തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. വാർണർ,വില്യംസൺ,ജേസൺ ഹോൾഡർ,റാഷിദ് ഖാൻ എന്നിവരടങ്ങിയ നിര തങ്ങളുടെ ദിവസത്തിൽ ഏത് ടീമിനെയും തോൽപ്പിക്കാൻ പോന്നവരാണ്. ഹൈദരാബാദ് പുറത്തേക്കുള്ള വഴിയിൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഊതികെടുത്തുമോ എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article