അതേസമയം കഴിഞ്ഞ സീസണിലേത് പോലെ നിരാശപ്പെടുത്തുന്നതാണ് മുൻ ഇന്ത്യൻ നായകന്റെ ഇത്തവണത്തെയും പ്രകടനം. എന്നാൽ ക്യാപ്‌റ്റൻ എന്ന നിലയിൽ ധോണി ടീമിന്ന പകരുന്ന ഊർജം ചെറുതല്ല. പ്രായം തളർത്തുന്ന സംഘമെന്ന വിമർശനങ്ങൾക്കിടയിലും സിഎസ്‌കെ വിജയിക്കുന്നുണ്ടെങ്കിൽ ധോണി എന്ന ക്യാപ്‌റ്റനും അതിൽ നിർണായകമായ പങ്കുണ്ടെന്ന് വേണം അനുമാനിക്കാൻ.