ധോണിയെ വെല്ലുന്ന മിന്നല്‍ സ്റ്റംപിങ്ങുമായി സഞ്ജു; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ശനി, 25 സെപ്‌റ്റംബര്‍ 2021 (20:23 IST)
മഹേന്ദ്രസിങ് ധോണിയെ വെല്ലുന്ന സ്റ്റംപിങ്ങുമായി രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരെ പുറത്താക്കാനാണ് സഞ്ജുവിന്റെ അതിവേഗ സ്റ്റംപിങ്. 
 
രാഹുല്‍ തെവാതിയയുടെ ഓവറിലാണ് ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കാന്‍ ശ്രമിച്ച ശ്രേയസിനെ സഞ്ജു സ്റ്റംപിങ്ങിനു മുന്നില്‍ കുടുക്കിയത്. 32 പന്തില്‍ 43 റണ്‍സുമായാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ശ്രേയസ് അയ്യര്‍ ഔട്ടായത്. സഞ്ജുവിന്റെ സ്റ്റംപിങ് ഒരു സെക്കന്‍ഡ് കൂടി വൈകിയിരുന്നെങ്കില്‍ ശ്രേയസ് അയ്യര്‍ ക്രീസിലേക്ക് എത്തുമായിരുന്നു. 

#NewsAlert #Update #News #CSK #RCB #MI #DC #KKR #SRH #PBKS #RR #RRvDC #DCvRR #WhistlePodu #IPL2021 #Yellove pic.twitter.com/AOcaSeeOCI

— Prithvi Bharadwaj (@PrithviMatka) September 25, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍