ബാംഗ്ലൂരിനെതിരായ തോൽവിയിൽ തകർന്ന് ഇഷാൻ കിഷൻ, കരച്ചിലിന്റെ വക്കോളമെത്തിയ കിഷനെ ചേർത്ത് പിടിച്ച് കോലി

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (12:14 IST)
ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമായാണ് മുംബൈ ഇന്ത്യൻസ് വിശേഷിപ്പിക്കപ്പെടാറുള്ളത്. ഐപിഎല്ലിലെ പ്രകടനങ്ങൾ തന്നെ ഇക്കാര്യങ്ങൾക്ക് അടിവരയിടുന്നു. അഞ്ച് തവണ ലീഗ് ചാമ്പ്യൻമാരായ ടീം പലപ്പോഴും തുടർച്ചയായ തോൽവികൾക്ക് ശേഷമാണ് ഐപിഎൽ കിരീടങ്ങൾ തന്നെ നേടിയിട്ടുള്ളത്. 
 
എന്നാൽ ഇന്നലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒന്ന് പൊരുതുക പോലും ചെയ്യാതെയായിരുന്നു മുംബൈ തോൽവി സമ്മതിച്ചത്. തോൽവിക്ക് പിന്നാൽഎ  നിരാശനായി കരച്ചിലിന്‍റെ വക്കോളമെത്തി ഗ്രൗണ്ടില്‍ നിന്ന മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാൻ കിഷനെ ഇന്ത്യൻ നായകൻ കൂടിയായ കോലി ആശ്വസിപ്പിച്ചതാണ് ഇപ്പോൾ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.
 

Ishu almost cried


 

കഴിഞ്ഞ ഐപിഎൽ സീസണിൽ 516 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ ഇന്ത്യയുടെ ലോകകപ്പ് ടീമിലും അംഗമാണ്. എന്നാൽ ഇത്തവണ തന്റെ ഫോമിലേക്കെത്താൻ താരത്തിനായിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ നായകൻ ഇഷാന്റെ അരികിലെത്തിയത്. സീസണില്‍ മുംബൈക്കായി കളിച്ച എട്ട് കളികളില്‍ 107 റണ്‍സ്  മാത്രമാണ് ഇഷാന്‍റെ നേട്ടം. ഒറ്റ അര്‍ധസെഞ്ചുറിപോലും ഇത്തവണ ഇഷാന് നേടാനുമായിട്ടില്ല.
 
 ഇഷാനുമായി ദീര്‍ഘനേരം സംസാരിച്ച കോലി യുവതാരത്തെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും പ്രചോദിപ്പികുന്നതും കാണാമായിരുന്നു. ടി20 ലോകകപ്പ് ടീമിൽ ബാക്ക് അപ്പ് ഓപ്പണർ എന്ന നിലയിൽ സഞ്ജു സാംസണടക്കമുള്ള താരങ്ങളെ മറികടന്നാണ് ഇഷാൻ ടീമിലെത്തിയത്. സീസണിൽ സഞ്ജു മികച്ച പ്രകടനം നടത്തുമ്പോൾ ഇഷാന്റെ മുകളിൽ വലിയ സമ്മർദ്ദമാണുള്ളത്.
 
അതേസമയം  മികച്ച പ്രകടനം നടത്താന്‍ കിഷന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ട് മുംബൈ നായകന്‍ രോഹിത് ശര്‍മ മത്സരശേഷം നിഷേധിച്ചു. അനാവശ്യമായ സമ്മർദ്ദം യുവതാരത്തിന് മുകളിൽ അടിച്ചേൽപ്പിക്കരുതെന്നും രോഹിത് പറഞ്ഞു. ഇഷന്റെ സ്വാഭാവികമായ കളി പുറത്തെടിക്കാൻ സാഹചര്യമൊരുക്കാനാണ് ബാറ്റിംഗ് ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവിന് മുകളില്‍ കിഷനെ ഇറക്കുന്നതെന്നും രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍